Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempted Theft

Alappuzha

ചെ​റി​യ​നാ​ട്ട് അ​ഞ്ചു വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച​യും മോ​ഷ​ണ​ശ്ര​മ​വും

ബൈ​ക്കും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു

ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് പ​തി​ന​ഞ്ചാം വാ​ർ​ഡ് അ​ത്തി​മ​ൺ​ചേ​രി ഭാ​ഗ​ത്ത് അ​ഞ്ചു വീ​ടു​ക​ളി​ൽ മോ​ഷ​ണ​വും മോ​ഷ​ണ​ശ്ര​മ​വും. ബു​ധ​നാ​ഴ്ച രാ​ത്രി 11.30നും 12.30നും മ​ധ്യേ​യാ​ണ് മോ​ഷ​ണപ​ര​മ്പ​ര അ​ര​ങ്ങേ​റി​യ​ത്. വീ​ടു​ക​ളി​ൽനി​ന്ന് 5000 രൂ​പ, കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​മോ​തി​രം, ബൈ​ക്ക്, കു​ട, മ​ഴ​ക്കോ​ട്ട് എ​ന്നി​വ മോ​ഷ്ടി​ച്ചു. ക​ണ്ണ​ങ്ങാ​ട്ടി​ൽ ച​ന്ദ്ര​ൻ, കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ തോ​മ​സ് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്, മാ​മ്പ​ള്ളി തെ​ക്കേ​തി​ൽ സോ​മ​നാ​ഥ​ക്കു​റു​പ്പ്, സോ​മ​ൻ​പി​ള്ള, സു​മേ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്.

ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽനി​ന്നാ​ണ് ബൈ​ക്കും കു​ട​യും ന​ഷ്ട​പ്പെ​ട്ട​ത്. കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​നാ​യ തോ​മ​സ് തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ടി​ന്‍റെ ജ​നാ​ലവ​ഴി വാ​തി​ൽ​കു​റ്റി മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5000 രൂ​പ​യും കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​മോ​തി​ര​വു​മാ​ണ് ഇ​വി​ടെനി​ന്ന് ക​വ​ർ​ന്ന​ത്. സു​മേ​ഷി​ന്‍റെ വീ​ട്ടിലെ കാ​ർ​പോ​ർ​ച്ചി​ലി​രു​ന്ന മ​ഴ​ക്കോ​ട്ടും മോ​ഷ്ടാ​വ് അ​പ​ഹ​രി​ച്ചു. മ​റ്റു ര​ണ്ടു വീ​ടു​ക​ളി​ൽനി​ന്ന് ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

സോ​മ​നാ​ഥ​ക്കു​റു​പ്പി​ന്‍റെ​യും സോ​മ​ൻ​പി​ള്ള​യു​ടെ​യും വീ​ടു​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ം പ​തി​ഞ്ഞി​ട്ടു​ണ്ട്. മു​ഖം തു​ണി​കൊ​ണ്ട് മ​റ​ച്ച നി​ല​യി​ലാ​യ​തി​നാ​ൽ ആ​ളെ വ്യ​ക്ത​മ​ല്ല. അ​ടി​വ​സ്ത്രം മാ​ത്രം ധ​രിച്ചാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​തെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് എ​ത്തു​ന്ന​തും ക​വ​ർ​ച്ച​യ്ക്കു ശേ​ഷം തി​രി​കെ പോ​കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. സോ​മ​നാ​ഥ​ക്കു​റു​പ്പി​ന്‍റെ വീ​ട്ടി​ൽ രാ​ത്രി 11.30ഓ​ടെ​യും സോ​മ​ൻ​പി​ള്ള​യു​ടെ വീ​ട്ടി​ൽ പ​ന്ത്ര​ണ്ട​ര​യോ​ടെ​യു​മാ​ണ് പ്ര​തി എ​ത്തി​യ​ത്.

ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ പ്ര​തി​ കോ​ട്ട​യംവ​ഴി ക​ട​ന്നു​പോ​യ​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ സൂ​ച​ന. ഇ​വി​ടത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തി​നു സ​മീ​പ​പ്ര​ദേ​ശ​ത്ത് സ​മാ​ന​ രീ​തി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. അ​ന്ന് ഒ​ന്നി​ല​ധി​കം പേ​രു​ള്ള സം​ഘാ​ണ് എ​ത്തി​തെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ഈ ​സം​ഘ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Latest News

Corehub Up